29 March 2024, Friday

Related news

March 26, 2024
March 25, 2024
March 18, 2024
March 17, 2024
March 15, 2024
March 10, 2024
March 9, 2024
March 5, 2024
March 5, 2024
February 29, 2024

മുന്‍വൈരാഗ്യം: യുവവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
October 23, 2021 7:58 pm

കാലടി പുതിയേടത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചൊവ്വര കിഴക്കേപ്പുറത്ത് വീട്ടിൽ പുഷ്പരാജ് (38), പുതിയേടം കരിയക്കാട്ട് വീട്ടിൽ ജിനോ (24) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പകൽ 11 മണിയോടെയാണ് സംഭവം. ഇരു ചക്ര വാഹനത്തിൽ വരികയായിരുന്ന പാറപ്പുറം കുഴിപ്പറമ്പിൽ വീട്ടിൽ റെജിയെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുമ്പു ദണ്ഡ് കൊണ്ട് അടിക്കുകയും, കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റജി കോട്ടയംമെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മറ്റൂരിൽ നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ കെ.കെ.ഷബാബ്, ജയിംസ് മാത്യു, രാജേന്ദ്രൻ , എ.എസ്.ഐ അബ്ദുൾ സത്താർ, സി.പി.ഒ മാരായ നജാഷ് , സിദ്ദിഖ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

Eng­lish Sum­ma­ry: Accused in attempt­ed mur­der case arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.