വിദേശ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

Web Desk
Posted on July 20, 2019, 10:50 am

ഗുഡ്ഗാവ്: വിദേശവനിതയെ പീഡിപ്പിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് സ്വദേശിയായ സദ്ദാം, ആഗ്ര സ്വദേശിയായ സന്തോഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ദ്രോണാചാര്യ മെട്രോ സ്‌റ്റേഷനിലേയ്ക്ക് പോകാന്‍ സഹാറ മാളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു യുവതി. യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റൊരാളും ഓട്ടോക്കാരനും ചേര്‍ന്നാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മെട്രോ സ്‌റ്റേഷനിലേയ്ക്ക് പോകുന്നതിന് പകരം ശീത്‌ല കോളനിയിലേയ്ക്കാണ് ഓട്ടോക്കാരന്‍ തന്നെ കൊണ്ടുപോയതെന്നും യുവതി വ്യക്തമാക്കി. പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തു.