Web Desk

കൊച്ചി

August 04, 2021, 10:00 pm

ശ്രീലങ്കൻ ബോട്ടിൽ മയക്കുമരുന്നും ആയുധങ്ങളും കടത്തിയ കേസ്; പ്രതികള്‍ മനുഷ്യക്കടത്തും നടത്തി

Janayugom Online

ശ്രീലങ്കൻ ബോട്ടിൽ മയക്കുമരുന്നും ആയുധങ്ങളും കടത്തിയ സംഭവത്തിൽ പ്രതികൾക്ക് അങ്കമാലി ബന്ധമുള്ളതായി കണ്ടെത്തൽ. സുരേഷ് രാജ്, സൗന്ദരരാജൻ എന്നിവർ അങ്കമാലിയിൽ താമസിച്ച് നീക്കങ്ങൾ ഏകോപിപ്പിച്ചതായി കണ്ടെത്തി. 

സുരേഷ് രാജ് ശ്രീലങ്കൻ പൗരനും, സൗന്ദരരാജൻ ചെന്നൈ സ്വദേശിയുമാണ്. പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്ത് കൊച്ചി പ്രത്യേക കോടതിയിൽ ഹാജരാക്കി. പ്രതികൾ പ്രവർത്തിച്ചത് ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയ തലവൻ ലോകു യദ്ദഹികെ നിഷാന്തിനായാണെന്ന് അന്വേഷണ സംഘം പറഞ്ഞു. 

പ്രതികൾ തമിഴ്‌നാട്, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയതായും എൻഐഎ കോടതിയിൽ പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകൻ വിദേശിയാണെന്നും പിടികൂടാൻ ശ്രമം തുടങ്ങിയെന്നും എൻഐഎ അറിയിച്ചു. 

Eng­lish Sum­ma­ry :Accused in Sri­lankan boat seized with drugs case also done human trafficking

You may also like this video :