19 April 2024, Friday

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി

Janayugom Webdesk
കോഴിക്കോട്
August 17, 2022 9:01 am

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പിടികൂടി. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) അറസ്റ്റിലായത്. കര്‍ണാടക ധര്‍മസ്ഥലില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ കഴിയവേ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

ഇയാളെത്താനിടയുള്ള മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ട്രെയിൻ കയറിയതായി വ്യക്തമായി. മംഗളൂരുവിൽ ഇറങ്ങി റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് പോകവെ ധർമസ്ഥലിൽനിന്നാണ് പിടിയിലായത്.

പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണില്‍ ഏലംകുളം മുഴന്തറ ചെമ്മാട്ടിൽ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയതിനാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. യുവതിയുടെ പിതാവ് ബാലചന്ദ്രന്റെ കടക്ക് തീയിട്ട് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ ശേഷമാണ് പ്രതി ദൃശ്യയെ കൊലപ്പെടുത്തിയത്.

Eng­lish Sum­ma­ry: Accused in the mur­der case who jumped from the kuthi­ra­vat­tam was found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.