അവിഹിത ബന്ധമെന്ന് ആരോപിച്ച് യുവാവിനോടും , യുവതിയോടും ബന്ധുക്കള്‍ ചെയ്തത് കൊടുംക്രൂരത. ഇരുവരുടെയും മൂക്ക് മുറിച്ച് കളയുകയായിരുന്നു. കാന്ദ്പിപ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പങ്കാളികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
യുവതിയുടെ വീട്ടിലെത്തിയ യുവാവിനെയും യുവതിയെയും, യുവതിയുടെ ഭര്‍ത്യ പിതാവും ബന്ധുക്കളും പിടികൂടി. ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടുകയും ബന്ധുക്കള്‍ ചേര്‍ന്ന് മൂക്ക് മുറിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ പോലിസിന് കൈമാറി. പിന്നീട് പോലീസാണ് രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്.
രണ്ടു പേരും ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്യ പിതാവും ബന്ധുക്കളും അറസ്റ്റിലായതായും ഇരുവരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അയോധ്യ എസ്എസ്പി ആശിഷ് തിവാരി പറഞ്ഞു.
English summary: Accused of indecent relationship; The brutality of the relatives of the girl and the young man
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.