കളിയിക്കാവിള കൊലപാതക കേസ് പ്രതികളിലൊരാളെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടയാൾ പിടിയിൽ. തേങ്ങാപട്ടണം സ്വദേശി നവാസിനെയാണ് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളിലൊരാളായ ഷെമീമിനെ അനുകൂലിച്ചാണ് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
അതേസമയം പിടിയിലായ ഷെമീമിനെയും തൗഫീക്കിനെയും നാളെ കസ്റ്റഡയിൽ വാങ്ങി തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ചതായി സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ബെംഗളൂരു പൊലീസിന്റെ പിടിയിലാണ്.
എഎസ്ഐയുടെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷ വർദ്ധിപ്പിച്ചു. അന്വേഷണം ദക്ഷിണേന്ത്യയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
English Summary: accused support Facebook post man arrest
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.