Web Desk

കൊച്ചി

June 19, 2020, 8:26 pm

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

Janayugom Online

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തോപ്പുംപടിയില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. കേസിലെ നാല് പ്രതികളായ തോപ്പുംപടി വരമ്പത്ത് പുതുശേരി അരുണ്‍ സ്റ്റാന്‍ലി(22), തുണ്ടിപ്പറമ്പില്‍ വിഷ്ണു ജയപ്രകാശ് (23), ചിറക്കപ്പറമ്പില്‍ ആന്റണി ജിനേഷ്(26), ആലപ്പുഴ തുറവൂര്‍ വലിയവീട്ടില്‍ ക്രിസ്റ്റഫര്‍ ജോസഫ്(23) എന്നിവര്‍ക്കാണ് എറണാകുളം പോസ്‌കോ കോടതി ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നാം പ്രതിയും സുഹൃത്തുമായ അരുണ്‍ പ്രണയം നടിച്ചു ഫോട്‌കൊച്ചിയില്‍ ബീച്ചില്‍ എത്തിച്ചു മദ്യം നല്‍കിയ ശേഷം എറണാകുളത്തെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അരുണിന്റെ മൂന്ന് സുഹൃത്തുക്കള്‍ കൂടി ഫ്‌ളാറ്റില്‍ എത്തി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാകുകയായിരുന്നു എന്നാണ് കുറ്റപത്രം.

2018 ഒക്ടോബറിലാണ് 13 ആയിരുന്നു സംഭവം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി കേസ് നടക്കുന്നതിന് ഇടയില്‍ ആത്മഹത്യാ ചെയ്തിരുന്നു.

Eng­lish summary:culprits was sen­tenced to 20 years rig­or­ous imprisonment

You may also like this video: