മഞ്ചേരിയില്‍ സഹകരണ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം രൂപ തട്ടിയ പ്രതികള്‍ പിടിയില്‍. സംഭവത്തിനോട് ബന്ധമുള്ള രണ്ട് നൈജീരിയക്കാരെ ഡല്‍ഹിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അവധിയായിരുന്ന ഓഗസ്റ്റ് 15,16,17 തീയതികളിലാണ് തട്ടിപ്പ് നടന്നത്. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സംവിധാനത്തിനുള്ള സെര്‍വര്‍ ഹാക്ക് ചെയ്താണ് തുക തട്ടിയത്. നാലു അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്.
പ്രായമായവരുടെയും, വലിയ തുക നിക്ഷേപമുള്ളവരുടെയും അക്കൗണ്ടുകള്‍ ലക്ഷ്യം വച്ചാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ട ഉടനെ ബാങ്ക് അധികൃതര്‍ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. സൈബര്‍ പൊലീസിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശികള്‍ പിടിയിലായത്.
English summary; Accused who hacked bank server in manjeri and stole 70 lakhs arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.