സ്വര്‍ണക്കടത്ത്; പ്രതികളെ ഇന്‍കം ടാക്സ് ചോദ്യം ചെയ്യും

Web Desk

കൊച്ചി

Posted on September 19, 2020, 3:28 pm

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളെ ഇന്‍കം ടാക്സ് വിഭാഗം ചോദ്യം ചെയ്യും. ഇതിനായി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് ഇന്‍കം ടാക്സ് ചോദ്യം ചെയ്യുന്നത്.

സ്വപ്ന സുരേഷ്, പി എസ് സരിത് , സന്ദീപ് നായര്‍ , കെ ടി റമീസ് , ഹംബദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍ , ഇ സെയ്തലവി എന്നിവരെയാണ് ഇന്‍കം ടാക്സ് ചോദ്യം ചെയ്യുന്നത്.

Eng­lish sum­ma­ry: Gold scam accus­es will be ques­tioned by income tax

You may also like video: