
ചാവക്കാട് പൊലീസിന് നേരെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥകര്‍ക്ക് കുത്തേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചാവക്കാട് സ്വദേശി നിസാര്‍ ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ചാവക്കാട് എസ് ഐ, സിപിഒ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സഹോദരനെ ആക്രമിച്ച സംഭവത്തില്‍ നിസാറിനെ പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിസാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. നിസാറിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ശരത്, സിവില്‍ പൊലീസ് ഓഫീസര്‍ ടി അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ എസ്‌ഐ ശരത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിസാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.