നടിയെ തട്ടികൊണ്ട് പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Web Desk

കൊച്ചി

Posted on June 30, 2020, 10:00 pm

നടി ഷംന കാസിമിനെ തട്ടികൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ വ്യക്തമാക്കി. നടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ പോയത്. ഹോം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ വിഡിയോ കോൺഫറൻസിങ് വഴി ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

തട്ടിപ്പ് നടത്താന്‍ ആസൂത്രണം നടത്തിയത് ഹാരിസും റഫീഖും ചേര്‍ന്നാണെന്നാണ് പൊലീസിന്റെ നിഗമനം. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും പെൺകുട്ടികളെ വഞ്ചിച്ച കുറ്റത്തിലും കേസിലും എട്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയുടെ വിവാഹാലോചനയുമായി എത്തിയ റഫീഖും ചേർന്നാണ് തട്ടിപ്പിന്റെ ആസൂത്രണമെന്ന് പൊലീസ് നിഗമനം.

ഹൈദരാബാദില്‍ നിന്നു തിങ്കളാഴ്ച എത്തിയതിനാല്‍ ഷംന കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വാറന്റീനിലാണ്. പ്രതികള്‍ക്ക് നേരെ സ്വര്‍ണക്കടത്ത് ആരോപിക്കുന്നത് വെറും കെട്ടുകഥ മാത്രമാണെന്നും സൂചനയുണ്ട്. സിനിമ മേഖലയിലെ മറ്റ് ആളുകളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ENGLISH SUMMARY:accussers tried to kid­nap acter­ess sham­na kasim
You may also like this video