Web Desk

പാനേരിച്ചാല്‍

October 04, 2020, 7:05 pm

അച്യുതമേനോന്‍ ആധുനിക കേരളത്തിന്റെ ശില്പി: പന്ന്യന്‍ രവീന്ദ്രന്‍

Janayugom Online

ആധുനിക കേരളത്തിന്റെ വികസന ശില്പി സി അച്യുതമേനോൻ ആണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പനേരിച്ചാലിൽ പുതുതായി നിർമ്മിച്ച സി അച്യുതമേനോൻ സ്മാരക സ്റ്റഡിസെന്റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്യുതമേനോന്റെ ഭരണകാലത്താണ് നിരവധിയായ പൊതുമേഖലസ്ഥാപനങ്ങളും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ആരംഭിച്ചതെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

 

 

സിപിഐ. സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സിപി മുരളി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി മെമ്പർ സി പി സന്തോഷ് കുമാർ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. അഞ്ചരക്കണ്ടി മണ്ഡലം സെക്രട്ടറി മാമ്പ്രത്ത് രാജൻ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ഗംഗാധരൻ പതാക ഉയർത്തി. ചെമ്പിലോട് ലോക്കൽ സെക്രട്ടറി എം. സി. രതീശൻ സ്വാഗതവും എ രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

Eng­lish sum­ma­ry: Pan­nyan Raveen­dran on C Achutha menon