വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്കുനേരെ ആസിഡ് ആക്രമണം

Web Desk
Posted on October 09, 2018, 1:24 pm

ലക്കിംപൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം. അസമിലെ ലക്കിംപൂരിലാണ് പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായിരിക്കുന്നത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. ഗുരരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവസമയത്ത് പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സ്ര്തീയാണ് ആക്രമണത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചത്.
പെണ്‍കുട്ടി കോളജില്‍ നിന്ന് തിരികെ വരുന്ന വഴിയ്ക്കാണ് പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണമുണ്ടായത്. കൂട്ടാളിയുമായി കാറിലെത്തിയ അക്രമി പെണ്‍കുട്ടിയെ കാറിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതായും ഒപ്പമുണ്ടായിരുന്ന സ്ത്രീ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ബോര്‍ബലി ഗ്രാമത്തില്‍ നിന്നുള്ളതാണ് പെണ്‍കുട്ടി.