മംഗളൂരുരുവിൽ യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം.മംഗളൂരരുവിലെ ദക്ഷിണ കന്നഡയിലാണ് ആക്രമണം നടക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുവായ അൻപത്തഞ്ചു വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. യുവതിയുടെ ഭർത്താവ് അഞ്ച് ലക്ഷം രൂപ കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. എന്നാൽ ഇയാളുടെ മരണശേഷം വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല. ബാങ്ക് നോട്ടിസ് തുടർച്ചയായി എത്തിയിരുന്നത് ഭർതൃസഹോദരന്റെ വീട്ടിലാണ്. ഇതിൽ കുപിതനായാണ് അമ്ബത്തിയഞ്ചുകാരൻ വീട്ടിൽ കയറി വന്ന് യുവതിയെ അസഭ്യം പറയുകയും ആസിഡ് മുഖത്തേക്ക് ഒഴിക്കുകയം ചെയ്തത്.
സംഭവത്തിൽ സബ് ഇൻസ്പെക്ടർ രുക്മ നായിക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെൻലോക്ക് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
you may also like this video