ആസിഡ് ആക്രമണം: മരണവെപ്രാളത്തിൽ ഉരിയാടാപ്രാണികൾ

Web Desk
Posted on May 29, 2018, 2:18 pm

പാലപ്പിള്ളി : റബ്ബർ തോട്ടത്തിൽ മേഞ്ഞിരുന്ന പശുക്കളുടെ മേൽ ആസിഡ് ആക്രമണം. തോട്ടങ്ങൾക്ക് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലേക്ക് മേയാനിറങ്ങിയ പശുക്കളാണ് പൊള്ളലേറ്റവയിൽ ഏറെയും.ഇരുപതിലേറെ പശുക്കൾക്കാണ് പൊള്ളലേറ്റത്. ആസിഡ് വീണ് തൊലി പൊള്ളിയടർന്ന പശുക്കൾ മരണവെപ്രാളത്തോടെ നടക്കുകയാണ്. ഇവയിൽ ഭൂരിഭാഗവും കഴുത്തിൽ കയറില്ലാത്തവയായതിനാൽ പിടിച്ചുകെട്ടി ചികിത്സിക്കാനും കഴിയാത്ത സ്ഥിയിലാണ്.

തോട്ടം മേഖലയിൽ രാപകലില്ലാതെ കൂട്ടംകൂടി നടക്കുന്ന കന്നുകാലികളുടെ ദേഹത്താണ് ആസിഡ് ഒഴിച്ചിരിക്കുന്നത്.

പാഡികളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളാണ് പശുക്കളെ വളർത്തുന്നത്. ഗർഭിണികളായ പശുക്കൾക്കും പൊള്ളലേറ്റിട്ടുണ്ട്.

പുലിക്കണ്ണി, നടാംപാടം പ്രദേശത്ത് മേയാനിറങ്ങിയ പശുക്കളാണ് പൊള്ളലേറ്റവയിൽ ഏറെയും.

 

 

Image may contain: outdoor