മാനഭംഗശ്രമം തടഞ്ഞതിന് ഒരു കുടുംബത്തിലെ 16 പേര്‍ക്കെതിരെ ആസിഡ് ആക്രമണം

Web Desk
Posted on August 28, 2019, 7:06 pm

പട്‌ന: മാനഭംഗ ശ്രമം തടഞ്ഞതിന് പ്രതികാരമായി അക്രമികള്‍ യുവതിയുടെ 16 കുടുംബാംഗങ്ങള്‍ക്കു നേരെ ആഡിഡ് ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ബിഹാറിലെ വൈശാലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഒരു സംഘം യുവാക്കള്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും പിന്നീട് ബന്ധുക്കളെ ആക്രമിക്കുകയുമായിരുന്നു. നന്ദ കിഷോര്‍ ഭഗത് എന്ന വ്യക്തിയുടെ കുംടബത്തില്‍പ്പെട്ട യുവതിയെ ഒരു സംഘം ആളുകള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച യുവതിയുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ പിന്നീട് വാക്കുതര്‍ക്കം പരിഹരിക്കപ്പെട്ടു.
എന്നാല്‍ ബുധനാഴ്ച രാവിലെ ഒരു സംഘം ആക്രമികള്‍ നന്ദ കിഷോറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങള്‍ക്ക് നേരെ ആസിഡൊഴിക്കുകയായിരുന്നു. വീട്ടിലെ എല്ലാവര്‍ക്കും പരിക്കേറ്റു. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ ഗുരുതര പൊള്ളലുകളുമായി ഹാജിപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമി സംഘത്തില്‍ 20 ഓളം പേരുണ്ടായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ വൈശാലി പോാലീസ് അറസ്റ്റ് ചെയ്തു