ആസിഡ് ആക്രമണം പ്രാകൃതവും ഹൃദയഭേദകവുമായ കുറ്റം : സുപ്രിംകോടതി

Web Desk
Posted on March 18, 2019, 5:52 pm

സിഡ് ആക്രമണം പ്രാകൃതവും ഹൃദയഭേദകവുമായ കുറ്റം ദയഅര്‍ഹിക്കുന്നില്ലെന്ന് സുപ്രിംകോടതി. ആസിഡ് അക്രമണത്തിന് അഞ്ചുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച രണ്ടുപ്രതികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത് പറഞ്ഞത്.

2004ല്‍ 19വയസുകാരിയെ ആസിഡ് ഒഴിച്ച കേസിലാണ് കോടതിയുടെ പ്രതികരണം. ഒന്നരലക്ഷം രൂപവീതം അധികനഷ്ടപരിഹാരം ഇരക്കുനല്‍കാന്‍ ആവശ്യപ്പെട്ട കോടതി. ഇരയ്ക്ക് വേണ്ടത്ര നഷ്ടപരിഹാരം അനുവദിക്കാന്‍ ഹിമാചല്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. കുറ്റത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഒരുവിധ ദയയും അര്‍ഹിക്കുന്നില്ല. എത്രനഷ്ടപരിഹാരം നല്‍കിയാലും എത്ര ശിക്ഷ പ്രതിക്ക് നല്‍കിയായും ഇത്തരം കേസുകളില്‍ ഇരക്കുണ്ടായ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയില്ലെന്നും കോടതിവിലയിരുത്തി.