യുവതിക്ക് നേരെ ആസിഡ് ആക്രമണം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

Web Desk
Posted on August 07, 2019, 9:07 pm

കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തില്‍ ആനയാത്ത് ക്ഷേത്രത്തിന് സമീപം വെച്ച് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാനും വനിതാ കമ്മീഷന്‍ അംഗം അഡ്വ എം.എസ് താര നിര്‍ദ്ദേശം നല്‍കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങളെ കമ്മീഷന്‍ അപലപിച്ചു. സ്ത്രീകള്‍ക്ക് ബന്ധങ്ങളില്‍ നിലപാടുകളെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് സമൂഹം പോകുന്നത്. പുരുഷന്‍ തീരുമാനിക്കുന്നത് തന്നെ നടപ്പാക്കണമെന്ന വാശിയും ക്രമിനല്‍ സ്വഭാവവും കൂടി വരുന്നു. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ ഇതിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.