March 30, 2023 Thursday

അസിഡിറ്റി നിങ്ങളെ അലട്ടുന്നുവോ? ഈ മാര്‍ഗങ്ങളിലൂടെ രക്ഷ നേടാം

Janayugom Webdesk
February 24, 2020 5:03 pm

ദരസംബന്ധമായ രോഗങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ആളുകള്‍ ആദ്യം പറയുന്നത് അസിഡിറ്റിയെ കുറിച്ചായിരിക്കും. യഥാര്‍ത്ഥത്തില്‍ എന്താണ് അസിഡിറ്റി? അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്ന ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ആമാശയ ഗ്രന്ഥികള്‍ ആസിഡ് ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ഭക്ഷണത്തെ ദഹിപ്പിക്കേണ്ടതിലും അധികം ആസിഡ് ഉത്പാദിപ്പിക്കുമ്പോള്‍ വയറ്റിനുള്ളില്‍ പൊകച്ചിലും പൊള്ളുന്നതുപോലെയുമുള്ള അനുഭവവും ഉണ്ടാകുന്നു. ഇതാണ് അസിഡിറ്റി എന്ന് പറയുന്നത്. നെഞ്ചിന് താഴെയാണ് ഈ അസ്വസ്ഥത അനുഭവപ്പെടുന്നത്. പലപ്പോഴും നെഞ്ചരിച്ചില്‍ എന്നും ഇതിനെ പറയാറുണ്ട്.

അസിഡിറ്റിക്ക് പ്രധാനകാരണങ്ങള്‍

ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളാണ് മിക്കവാറും അസിഡിറ്റിക്ക് കാരണമാകുന്നത്. സമയക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നത്, ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നത്. രാത്രിയില്‍ ഏറെ വൈകി ഭക്ഷണം കഴിക്കുന്നതും കഴിച്ച ഉടന്‍ കിടന്നുറങ്ങുന്നതും അസിഡിറ്റിക്ക് കാരണമാകുന്നു. കൂടാതെ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, സോഫ്റ്റ്ഡ്രിങ്ക്‌സ്, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, ഡോണട്ട്, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളായും അസിഡിറ്റി ഉണ്ടാകാറുണ്ട്.

ഇവയൊക്കെയാവാം ലക്ഷണങ്ങള്‍

വയറു വേദനയും പുകച്ചിലും.പുളിച്ച തികട്ടല്‍, ഇടയ്ക്കിടെ എക്കിള്‍ ഉണ്ടാവുക,അലസത,ഭക്ഷണ ശേഷം ക്ഷീണം അനുഭവപ്പെടുക,നെഞ്ചില്‍ നിന്ന് എരിച്ചില്‍,തൊണ്ടവേദന പുകച്ചില്‍ എന്നിവ അനുഭവപ്പെടുക. ഇവയൊക്കെയാണ് സാധാരണയായി കണ്ടു വരുന്ന ലക്ഷണങ്ങള്‍. സ്ഥിരമായി അസിഡിറ്റി അനുഭവപ്പെടുന്നവര്‍ക്ക് അന്നനാളത്തില്‍ തകരാറ്,അന്നനാളത്തില്‍ കാന്‍സര്‍,പല്ലിന് കേട് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണ്.

പരിഹാരമാര്‍ഗങ്ങള്‍

പ്രോബയോട്ടിക് ബാക്ടീരിയകള്‍ അടങ്ങിയ ബക്ഷണ പദ്ര്‍ത്ഥങ്ങള്‍ അസിഡിറ്റിയില്‍ നിന്ന് രക്ഷ നല്‍കും. മോര്,തൈര്,യോഗര്‍ട്ട് എന്നീ പുളിപ്പിച്ചുണ്ടാക്കുന്ന പദാര്‍തഥങ്ങളിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ആന്റി ആസിഡായ പഴം അസിഡറ്റിയില്‍ നിന്ന് മോചനം തരും.കൂടാതെ വെള്ളരിക്ക,ഫ്രഷ് ലൈം,തണ്ണിമത്തന്‍ ജ്യൂസ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കരിക്കില്‍ വെള്ളം പതിവാക്കുന്നതും രക്ഷയാണ്.ഭക്ഷ ശേഷം അല്‍പം ജീരകവെള്ളമോ വെറും ചൂടുവെള്ളമോ അസിറ്റിറ്റി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.എപ്പോഴും ശുദ്ധമായ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് അസിഡിറ്റിക്ക് മാത്രമല്ല എല്ലാ അസുഖങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

Eng­lish Sum­ma­ry; acid­i­ty symp­toms and remedies

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.