9 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 21, 2024
July 5, 2024
June 24, 2024
May 24, 2024
April 8, 2024
February 5, 2024
January 12, 2024
November 28, 2023
November 25, 2023

വനവിഭവങ്ങള്‍ക്കും വനസംരക്ഷണത്തിനും അവകാശം നേടി; പോരാട്ടത്തിന് മുന്നില്‍ നിന്നത് സ്ത്രീകള്‍

Janayugom Webdesk
ഭുവനേശ്വര്‍
September 24, 2022 11:36 am

ഒരു ദശാബ്ദക്കാലത്തെ പോരാട്ടത്തിന്റെ തുടര്‍ച്ചയായി വനാവകാശത്തിനായുള്ള പോരാട്ടത്തിന് മുന്നില്‍ നിന്ന് വിജയം നേടി ഒഡീഷയിലെ നയാഗര്‍ ജില്ലയിലെ സ്ത്രീകള്‍. വനാവകാശം തങ്ങളുടേതെന്ന ആവശ്യമുയര്‍ത്തി നടത്തിയ പോരാട്ടത്തിലൂടെ 24 ഗ്രാമങ്ങളിലെ വനവിഭവങ്ങളുടെ മേല്‍ അവകാശം നേടിയെടുത്താണ് സ്ത്രീകളുടെ പോരാട്ടം ശ്രദ്ധനേടിയത്. 1984 മുതല്‍ വനസംരക്ഷണത്തിന് മുന്നില്‍ നില്‍ക്കുന്ന നയാഗര്‍ ജില്ലയിലെ സ്ത്രീകള്‍ വനത്തെയാണ് തങ്ങളുടെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത്. വനാവകാശത്തിനായുള്ള പോരാട്ടത്തിലൂടെ ജില്ലയിലെ 24 ഗ്രാമങ്ങള്‍ക്ക് 14 കമ്മ്യൂണിറ്റി റൈറ്റ്സും (CR), കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സ് റൈറ്റ്സ് (CFRR) ടൈറ്റിലുകളും ലഭിച്ചു. പട്ടികവര്‍ഗക്കാരും പരമ്പരാഗത വനവാസികളുമുള്ള ഗ്രാമങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്.

വനാവകാശത്തെ കുറിച്ചോ, വനസംരക്ഷണത്തെ കുറിച്ചോ ധാരണയില്ലാതിരുന്ന ആളുകളെ സ്ത്രീകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി. തുടര്‍ന്ന് കൊടാല്‍പ്പള്ളി, സിന്ദൂരിയ ഗ്രാമങ്ങള്‍ ഒരുമിച്ച് വനാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതിനാല്‍ സാമൂഹിക- വനവിഭവ അവകാശങ്ങള്‍ ഇവര്‍ക്ക് ഒരുമിച്ച് അനുവദിക്കുകയായിരുന്നു. പുരുഷന്മാര്‍ വനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കാലത്ത് കെടുകാര്യസ്ഥതയും തെറ്റായ പ്രവണതയും ഉണ്ടായിരുന്നതിനാലാണ് സ്ത്രീകള്‍ പോരാട്ടമേറ്റെടുത്തതെന്നും വനസംരക്ഷണത്തിന് മുന്നോട്ട് വന്നതെന്നുമാണ് പ്രാദേശിക നേതാക്കളുടെ പ്രതികരണം. വനവിഭവങ്ങള്‍ക്കു പുറമെ വനമേഖലയില്‍ 20 ഏക്കറോളംവരുന്നയിടത്തെ കശുമാവ് കൃഷിയിലൂടെയുമാണ് ഗ്രാമീണര്‍ വരുമാനം കണ്ടെത്തുന്നത്. മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ തങ്ങളുടെ വനം ആക്രമിക്കാന്‍ ശ്രമിക്കുകയും മരങ്ങളുടെ പുറംതൊലി കളയാന്‍ ശ്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടെന്ന് റാണ്‍പൂരിലെ അനിത പ്രധാന്‍ പറഞ്ഞു. ഇത്തര കൈയേറ്റങ്ങളും ആക്രമണങ്ങളും ചെറുത്താണ് ഇവര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നത്.

Eng­lish sum­ma­ry; acquired rights to for­est resources and for­est con­ser­va­tion; Women were at the fore­front of the struggle

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.