September 29, 2022 Thursday

Related news

September 16, 2022
September 6, 2022
September 6, 2022
July 1, 2022
May 26, 2022
March 20, 2022
January 20, 2022
January 1, 2022
December 13, 2021
October 13, 2021

കോതമംഗലം പളളി ഏറ്റെടുക്കല്‍; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Janayugom Webdesk
കൊച്ചി
December 30, 2020 6:31 pm

സി ആര്‍ പി എഫിനെ ഉപയോഗിച്ച്‌ കോതമംഗലം പളളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വെക്കേഷന് ശേഷം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ യാക്കോബായ സഭ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

ജനുവരി എട്ടിന് മുൻപ് ജില്ലാ കളക്‌ടര്‍ പളളി ഏറ്റെടുത്തില്ലെങ്കില്‍ സി ആര്‍ പി എഫിനെ ഉപയോഗിക്കാനായിരുന്നു ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സി ആര്‍ പി എഫിനെ ഉപയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പളളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സി ആര്‍ പി എഫ് പളളിപ്പുറം ക്യാമ്ബിനാകും ചുമതല. കോടതി ഉത്തരവ് എ എസ് ജി , സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ENGLISH SUMMARY:Acquisition of Kothaman­galam Church; The gov­ern­ment will appeal against the High Court order
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.