സൂര്യയുടെ നായികയാകാന്‍ ലഭിച്ച ഭാഗ്യത്തെക്കുറിച്ച് നടി അപര്‍ണ ബാലമുരളി

Web Desk
Posted on July 30, 2020, 2:48 pm

വിജയ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രികാരം എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമ രംഗത്തേക്ക് താരം എത്തുന്നത്. ഇടുക്കിയുടെ സൗന്ദര്യം ഉള്‍കൊണ്ട മഹേഷിന്റെ പ്രതികാരം ആ വര്‍ഷത്തെ വിജയ ചിത്രമായി. ഇപ്പോഴിതാ മലയാളത്തില്‍ മാത്രമല്ല അപര്‍ണ തമിഴിലും ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. സിനിമയില്‍ നായകനായി എത്തുന്നത് മറ്റാരുല്ല സൂപ്പര്‍ താരം സൂര്യയാണ്.

സൂരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ ഭാര്യ കഥാപാത്രമാണ് അപര്‍ണ എത്തുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ​ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള ചിത്രമാണ് ഇത്. വ്യത്യസ്തമായ കഥാപാത്രമാണ് തനിക്ക് സിനിമയില്‍ എന്ന് അപര്‍ണ പറഞ്ഞു.

ചിത്രത്തില്‍ സൂര്യയോടൊപ്പം ടെന്‍ഷനില്ലാതെ കൂളായി അഭിനയിക്കാന്‍ കഴിഞ്ഞെന്നും അഭിനയിച്ച എല്ലാ ചിത്രങ്ങളില്‍ തനിക്ക് ഫാമിലി ഫീലീങ്ങാണ് ലഭിച്ചിട്ടുള്ളതെന്ന് താരം വ്യക്തമാക്കി. സൺഡേ ഹോളിഡേ, ബിടെക്, തൃശ്ശിവപേരൂർ ക്ലിപ്തം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിൽ ആസിഫ് അലി ആയിരുന്നു നായകന്‍.


ആസിഫ് ഇക്ക എന്റെ കുടുംബാംഗം തന്നെയാണെന്നും അച്ഛനും അമ്മയുമായെല്ലാം വളരെ അടുപ്പമുണ്ടെന്നും താരം പറഞ്ഞു. ആദ്യ നായകനായ ഫഹദ് ഫാസില്‍ വളരെ കൂളായ ആളാണെന്നും പുള്ളിയോടൊപ്പമുള്ള അഭിനയവും അത് പോലെ തന്നെയാണ് അപര്‍ണ പറഞ്ഞു. ചെയ്ത സിനിമകളില്‍ പലതും താനുമായി സാമ്യമുള്ള കഥാപാത്രമായിരുന്നു എന്ന് താരം പറഞ്ഞു. എന്നാല്‍ ഒട്ടും സാമ്യം അല്ലാതിരുന്ന കഥാപാത്രമായ സർവോപരി പാലക്കാരനിലെ അനുപമ എന്ന കഥാപാത്രത്തിനാണ് ഒരുപാട് അഭിനന്ദനം ലഭിച്ചിരുന്നതെന്ന് താരം വെളിപ്പെടുത്തി.

ENGLISH SUMMARY:acteress aparna bal­a­mu­rali about new tamil film
You may also like this video