Web Desk

കൊച്ചി

January 17, 2022, 8:45 pm

ആ VIP ശരത് ജി നായര്‍ ? ദിലീപിന് കുരുക്ക് മുറുകുന്നു

Janayugom Online

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് ജി നായറാണ് പൊലീസ് അന്വേഷിക്കുന്ന  വി ഐ പിയെന്ന് ക്രൈംബ്രാഞ്ച് സൂചന. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ശരത്തിന്റെ ആലുവയിലുള്ള വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ശരത്തിനെ മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായില്ലായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ശരത്ത് കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രനും സി ഐ വര്‍ഗീസ് അലക്സാണ്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

updat­ing.….……
eng­lish sum­ma­ry; acter­ess attack case lat­est followup
you may also like this video;