മലയാളികളുടെ മനസിൽ ഒരു നാടൻ സുന്ദരിയായി ഇന്നും ചില കഥാപാത്രങ്ങളിലൂടെ നിറഞ്ഞ് നിൽക്കുന്ന നടിയാണ് സിന്ധു മേനോൻ. നായികയായും, വില്ലത്തിയായും സിന്ധു അഭിനയിച്ചിട്ടുണ്ട്. കന്നഡ ചിത്രത്തിൽ ബാലതാരമായാണ് അഭിനയരംഗത്തേക്ക് വന്നത്. 1994 ൽ പുറത്തിറങ്ങിയ രാഷ്മി എന്ന ചിത്രമായിരുന്നു അത്. പിന്നീട് തമിഴ്, കന്നട , മലയാളം, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിന്ദുവിന്റെ മുപത്തിയഞ്ചാം പിറന്നാളിന് സുഹൃത്തായ ആർച്ചി ട്വിറ്ററിൽ ജന്മദിനാശംസകൾ അറിയിച്ചു കൊണ്ട് സിന്ധുവിനൊപ്പമുള്ള ടിക് ടോക് വീഡിയോ പങ്ക് വച്ചത്. ഇതാണ് താരത്തെ വീണ്ടും ആരാധകർക്കിടയിൽ വൈറലാക്കിയത്. സിന്ധുവിന്റെ രൂപമാറ്റം കണ്ട ആരാധകർ ഇത് സിന്ധുവിന്റെ തന്നെയാണോ എന്ന് അത്ഭുതത്തോടെ ചോദിക്കുകയായിരുന്നു.
2001 ൽ പുറത്തിറങ്ങിയ ഉത്തമനാണ് സിന്ധുവിന്റെ ആദ്യത്തെ മലയാള സിനിമ. ജയറാമായിരുന്നു നായകൻ. പിന്നീട് വേഷം, ഡിറ്റക്ടീവ്, സ്കെച്ച്. ആയുർരേഖ, ആണ്ടവൻ, ട്വന്റി 20, രഹസ്യ പൊലീസ്, പതാക, തൊമ്മനും മക്കളും, രാജമാണിക്യം എന്നിങ്ങനെ മലയാളത്തിൽ കുറച്ചധികം സിനിമകളിൽ അഭിനയിച്ചു. 2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് സിന്ധു അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. സ്വകാര്യ ജീവിതത്തിൽ വളരെ ഒതുങ്ങി കഴിയുന്ന ആളാണ് സിന്ധു. സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ല. 2018ൽ സിന്ധുവിനെതിരെ സാമ്പത്തിക തട്ടിപ്പു കേസ് ഫയൽ ചെയ്തിരുന്നു. നിരവധി ആരാധകരാണ് സിന്ധുവിന് പിറന്നാൾ ആശംസകൾ നേർന്നത്.
Awww meri bestie ka happy birthday 💞💞💞💞 @kollywoodtimes @idreammedia @telugufilmnagar @asianet_tamil @southindianmovi #SindhuMenon #tollywood #kollywood #Mollywood pic.twitter.com/9CN60oKTrt
— Archie Lulia (@ArchieLulia) June 17, 2020
ENGLISH SUMMARY:acteress sindhu menon new look
You may also like this video