വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം; ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Web Desk

കോട്ടയം

Posted on June 27, 2020, 7:59 pm

ദുരൂഹ സാഹചര്യത്തിൽ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോട്ടയം പുന്നത്തുറ പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ ജോര്‍ജ് എട്ടുപറയിലിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടന്ന ആരോപണം ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം അപരിചിതര്‍ പള്ളിയില്‍ വന്നിരുന്നതായും നാനാതുറയില്‍ പ്രവര്‍ത്തന പ്രാവിണ്യമുള്ള വൈദികന്‍ ആത്മഹത്യ ചെയ്‌തെന്നത് വിശ്വസിക്കാന്‍ കഴിയുന്നതല്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. വിഷയത്തില്‍ ചങ്ങനാശ്ശേരി അതിരൂപത നടത്തുന്ന പ്രചരണങ്ങള്‍ തെറ്റാണ്. വൈദികന്‍റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്നാവശ്യപ്പെട്ട് സമരത്തിന്നൊരുങ്ങുകയാണ് ആക്ഷന്‍ കൗണ്‍സില്‍.

you may also like this video