27 March 2024, Wednesday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

ഹൈറേഞ്ചില്‍ മണ്ണിടിച്ചില്‍ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി ആരംഭിച്ചു

Janayugom Webdesk
നെടുങ്കണ്ടം
October 16, 2021 7:48 pm

കാലവര്‍ഷം കനത്തതോടെ ഹൈറേഞ്ചില്‍ മണ്ണിടിച്ചിലും വെള്ളപൊക്കവും വ്യാപകം. മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് അഞ്ചോളം കുടുംബങ്ങളെ മറ്റിടങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിച്ചു. കുടുംബങ്ങളെ പാമ്പാടുംപാറ, കല്‍കൂന്തല്‍, പാറത്തോട് വില്ലേജുകളിലാണ് കൂടുതലായി മണ്ണിടിച്ചല്‍ ഭീഷണി ഉണ്ടായിട്ടുള്ളത്. കൗന്തി പ്ലാവില പുത്തന്‍വിട് മുരളി,  ഇല്ലിപ്പാലം മണിയാക്കുപാറ ഡെന്നി, സമീപത്തെ അംഗനവാടിയിലേയിലേയ്ക്കും രണ്ട് കുടുംബംഗങ്‌ളിലെ 9 അംഗങ്ങളാണ് മാറ്റി പാര്‍പ്പിച്ചിക്കുന്നത്. പ്രദേശത്ത് നിന്നും ഒഴുകിയെത്തിയ വെള്ളം വീട്ടീല്‍ കയറിയതിനെ തുടര്‍ന്ന് താമസയോഗ്യമല്ലാതായതിനെ തുടര്‍ന്ന് മണിയാക്കുപാറ ഡെന്നിയും കുടുംബാംഗങ്ങളേയും മറ്റൊരു വീട്ടിലേയ്ക്ക് താമസിപ്പിക്കുവാനുള്ള നടപടി സ്വികരിച്ചു. പ്ലാവില മുരളിയുടെ വീടിന്റെ മുറ്റം വീണ്ടതിനെ തുടര്‍ന്ന് വീട് അപകട നിലയിലായി. ഇതിനെ തുടര്‍ന്നാണ് സമീപത്തെ അംഗനവാടിയിലേയ്ക്ക് മാറ്റി താമസിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചു. നെടുങ്കണ്ടം പരിവര്‍ത്തമേട് മുല്ലേവേലി ഷാജി, ഇരുമ്പുകുത്തിയില്‍ മിനി എന്നിവരുടെ വീടുകളോട് ചേര്‍ന്നുള്ള മണ്‍ഭിത്തി ഇടിഞ്ഞുവീണു. മണ്‍ഭിത്തി വീണ്ടും ഇടിയുവാനുള്ള സാഹചര്യം കണക്കിലെടുത്ത് മുല്ലവേലി ഷാജിയുടെ കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിച്ചു. മിനിയുടെ വീടിന്റെ പിന്‍ഭാഗത്തെ മുറ്റമാണ് ഇടിഞ്ഞത്.

നെടുങ്കണ്ടം-പരിവര്‍ത്തനമേട് റോഡിന്റെ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ കൗന്തി മേഖലയില്‍ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. കൗന്തി പുതുപ്പറമ്പില്‍ ടോമിയുടെ വീടിന്റെ പുറകുവശം ഇടിഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ അടുക്കള ഭാഗം മണ്ണിനടിയിലായി.  കൂടുതല്‍ ഭാഗം മണ്ണിടിയുമോയെന്ന ആശങ്കയിലാണ് വീട്ടുകാര്‍. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനില്‍കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.  മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം എഴുകുംവയല്‍-തൂവല്‍ റോഡിന്റെ രണ്ടിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇടിഞ്ഞ പ്രദേശത്തെ മണ്ണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ജെസിബി ഉപയോഗിച്ച് മാറ്റി. ഇതോടെ റോഡ് ഗതാഗതയോഗ്യമായി. ഇന്നലെ വൈകിട്ടോടെ കോമ്പയാര്‍-അട്ടിപ്പടിയ്ക്ക് മുകളില്‍വശം മേട്ടകില്‍ റോഡിലേയ്ക്ക് സമീപത്ത് വീടിനായി കെട്ടിയിട്ടതറ ഒഴുകി റോഡിലേയ്ക്ക് വീണു. ഇതിനെ തുടര്‍ന്ന് മണ്ണ് മാറ്റുവാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചു. കുട്ടന്‍കവല ചിന്നാര്‍ റോഡ് ഒരു വശം ഇടിഞ്ഞു.

ടാറിംഗ് റോഡിന്റെ ഒരു കെട്ട്  ഇടിഞ്ഞതിനെ തുടര്‍ന്ന് യാത്രയോഗ്യമല്ലാതായി. ഇത് എത്രയും പെട്ടെന്ന് യാത്രയോഗ്യമാക്കുവാനുള്ള അടിയന്തിര നടപടിയെടുക്കുമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഷാന്റി, പ്രീമി ലാലിച്ചന്‍ എന്നിവരും  സാബു മാലി, സാബു മണിമുലകുന്നേല്‍ തുടങ്ങിയവര്‍ പ്രസിഡന്റിനോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ജാഗ്രതയുടെ ഭാഗമായി ടിപ്പര്‍, ആമ്പുലന്‍സ്, ജെസിബി എന്നിവ ഏത് സമയത്തും ഉപയോഗിക്കുവാനായി തയ്യാറാക്കി നിര്‍ത്തിയതായും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നെടുങ്കണ്ടം മേഖലയില്‍ മഴ കനത്ത്‌തോടെ അടിയന്തിര നടപടികളുമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്്. ഇന്ന് രാവിലെ പത്തിന് അടിയന്തിര യോഗം ചേരുന്നതിന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്റെ തീരുമാനിച്ചു. തഹസീല്‍ദാര്‍, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചയാത്ത് അംഗങ്ങള്‍ എന്നിവര്‍ എന്നിവരുടെ അടിയന്തിര യോഗമാണ് ഇന്ന് നെടുങ്കണ്ടം പഞ്ചായത്ത് ഹാളില്‍ ചേരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.