കൊച്ചിയിലെ കപ്പൽ അപകടത്തിൽ 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്ന് കമ്പിനിക്ക് അന്ത്യ ശാസനവുമായി ഷിപ്പിംഗ് മന്ത്രലയം. ഈ മേഖലയിലെ മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മേയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയില്ല. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്‍സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.