Web Desk

തിരുവനന്തപുരം

January 10, 2021, 6:36 pm

കോവിഡ് വാക്സിനേഷന്‍ വിജയകരമാക്കാന്‍ ആക്ഷന്‍പ്ലാന്‍; ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല

Janayugom Online

കോവിഡ് വാക്സിനേഷൻ വിജയകരമായി നടത്താൻ ആക്ഷൻ പ്ലാനുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്സിനേഷനായി ആദ്യഘട്ടത്തില്‍ സജ്ജമാകുന്നത്. പിന്നീട് ഇത് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് വാക്സിൻ ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്സിൻ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷൻ വിജയിപ്പിക്കാനുളള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുളളത്. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിൻ നല്‍കും. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സര്‍വേഷൻ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക.

ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും വാക്സിനേഷന്റെ ചുമതല. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി- ആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍, തുടങ്ങ് ആരോഗ്യമേഖലയിലെ എല്ലാത്തരം ജീവനക്കാരെയും ഉല്‍ക്കൊളളിച്ചു കൊണ്ടായിരിക്കും വാക്സിനേഷനെന്ന് മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY: action plan devel­oped for covid vaccine

YOU MAY ALSO LIKE THIS VIDEO