Web Desk

October 25, 2020, 7:56 pm

ആമോസാണിനെതിരെ നടപടി എടുക്കും

Janayugom Online

ന്യൂഡൽഹി: ആമസോണിന് അവകാശലംഘന നോട്ടീസ് നൽകാനൊരുങ്ങി ജോയിന്റ് പാർലമെന്ററി സമിതി. അവകാശലംഘനമാണ് ആമസോൺ നടത്തിയിരിക്കുന്നതെന്ന് ജെപിസി നിരീക്ഷിച്ചു.

2019ലെ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജാരാകാനുള്ള ആവശ്യം ആമസോൺ നിരസിച്ചിരുന്നു.

ഒക്ടോബർ 28നകം ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) മുമ്പാകെ ഹാജരായില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കമ്മിറ്റി അറിയിച്ചു. 28ന്‌‌ ട്വിറ്ററിനോടും, 29ന് ആമസോൺ, ഗൂഗിൾ, പേടിഎം എന്നിവരോടും സമിതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

ENGLISH SUMMARY: Action will be tak­en against Amazon
YOU MAY ALSO LIKE THIS VIDEO