December 5, 2022 Monday

Related news

February 19, 2021
February 15, 2021
November 26, 2020
October 25, 2020
October 16, 2020
October 2, 2020
September 27, 2020
September 24, 2020
September 17, 2020
August 9, 2020

ഇഎസ്ഐ ഡിസ്പെൻസറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കും: മന്ത്രി കെ രാജു

Janayugom Webdesk
പുനലൂർ:
October 25, 2020 8:43 pm

തകർച്ചാ ഭീഷണി നേരിടുന്ന പുനലൂരിലെ ഇഎസ്ഐ ഡിസ്പെൻസറിയുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് മന്ത്രി കെ രാജു ജീവനക്കാർക്ക് ഉറപ്പ് നൽകി. അര നൂറ്റാണ്ടായി തകർച്ച ഭീഷണി നേരിടുന്ന ഡിസ്പെൻസറി കെട്ടിടത്തിന്റെയും, ക്വാർട്ടേഴ്സുകളുടെയും ദയനീയ സ്ഥിതി മാദ്ധ്യമങ്ങൾ വഴി അറിഞ്ഞു എത്തിയതായിരുന്നു മന്ത്രി. ഡിസ്പെൻസറി സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടത്തിന്റെ മേൽക്കൂര അടർന്ന് വീണ സ്ഥലങ്ങളും, ക്വാട്ടേഴ്സുകളും, പരിസര പ്രദേശങ്ങളും മന്ത്രി പരിശോധിച്ചു. ഡിസ്പെൻസറിയുടെ ശോചനീയവസ്ഥയെ സംബന്ധിച്ചുള്ള റിപ്പോർട്ട് നാളെ തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് നൽകുമെന്നും മന്ത്രി അറിയിച്ചു. നഗരസഭ ചെയർമാൻ കെ എ ലത്തീഫ്, മുൻ ചെയർമാൻ കെ രാജശേഖരൻ, സിപിഐ മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്, ടൈറ്റസ് സെബാസ്റ്റ്യൻ, കെ രാധാകൃഷ്ണൻ, ജെ ഡേവിഡ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ENGLISH SUMMARY: Action will be tak­en to address the deplorable con­di­tion of ESI Dis­pen­sary: ​​Min­is­ter K Raju

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.