6 December 2024, Friday
KSFE Galaxy Chits Banner 2

Related news

October 8, 2024
May 29, 2024
March 14, 2024
August 23, 2023
February 12, 2023
February 10, 2023
February 9, 2023
May 19, 2022
April 23, 2022
December 9, 2021

കാലിത്തീറ്റ വില മൂലം കര്‍ഷകരിലെ ഭാരം കുറയ്ക്കുന്നതിന് 
നടപടി സ്വീകരിക്കും: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
മാവേലിക്കര
December 9, 2021 5:59 pm

കാലിത്തീറ്റയുടെ വില കർഷകരിൽ ഉണ്ടാക്കുന്ന ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പ്രളയവും മഴക്കെടുതിയും മൂലം ദുരിതനമനുഭവിച്ച ക്ഷീരകർഷകർക്കും ക്ഷീരസംഘങ്ങൾക്കും തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം വള്ളികുന്നത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

കാലിത്തീറ്റയുടെ ചെലവ് കേരളത്തിൽ വളരെ കൂടുതലാണ്. വില കുറയ്ക്കുന്നതിനായി കാലിത്തീറ്റയുടെ ചേരുവകൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കും. തീറ്റപ്പുല്ല് ഉത്പാദനത്തിനായി ഒഴിഞ്ഞ സ്ഥലങ്ങൾ ഏറ്റെടുക്കാൻ ക്ഷീരസഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകർക്ക് താങ്ങാവുന്ന വിലയിൽ കാലിത്തീറ്റയുടെ മതിയായ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകും. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാലുൽപ്പാദന സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതേസമയം ക്ഷീരകർഷകർക്ക് ആകർഷണീയമായ വില ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലിത്തീറ്റയുടെ ഉത്പാദനച്ചെലവ് കുറച്ചുകൊണ്ടുവരാനുള്ള സർക്കാർ നടപടികളുടെ ഗുണഫലങ്ങൾ വൈകാതെ തന്നെ ക്ഷീരകർഷകർക്ക് ലഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എം എസ് അരുൺകുമാർ എം എൽ എ പറഞ്ഞു. ടിആർസിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ ഭാസുരാംഗൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. ടിആർസിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി എസ് പത്മകുമാർ, കെ ആർ മോഹനൻ പിള്ള, മാനേജിംഗ് ഡയറക്ടർ ഡി എസ് കോണ്ട, പി ആന്റ് ഐ അസിസ്റ്റന്റ് മാനേജർ ഡോ. ജി ജോർജ്ജ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജി പ്രസാദ്, ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി തുടങ്ങിയവർ സംബന്ധിച്ചു.

പ്രളയബാധിത പ്രദേശത്തെ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് സൗജന്യ കാലിത്തീറ്റ, പ്രളയത്തിൽ മരണപ്പെട്ട ക്ഷീരകർഷകരുടെ അനന്തരാവകാശികൾക്ക് 25,000 രൂപ, പാൽസംഭരണം മുടങ്ങിയ ക്ഷീരസംഘങ്ങളിലെ കർഷകർക്ക് നഷ്ടപരിഹാരം, കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് 25,000 രൂപ, കാലിത്തൊഴുത്തുകൾ പുനർനിർമ്മിക്കുന്നതിന് 20,000 രൂപ, പ്രളയത്താൽ കേടുപാടുകൾ നേരിട്ട സംഘം കെട്ടിടങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 10,000 രൂപ തുടങ്ങിയവ ഉൾപ്പെടെ ഏകദേശം ഒരു കോടി രൂപയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ടിആർസിഎംപിയു വകയിരുത്തിയിട്ടുളളത്. ടിആർസിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.