വ്യാജവാര്‍ത്തകള്‍തടയാന്‍ നടപടി

Web Desk
Posted on March 13, 2019, 9:46 pm

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ്. സ്വകാര്യ സന്ദേശങ്ങള്‍ അയക്കുന്നത് തന്നെയാണ് സുരക്ഷയ്ക്ക് പ്രാഥമികമായി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
20 കോടിയിലധികം സ്ഥിരം ഉപയോക്താക്കളുണ്ട് ഇന്ത്യയില്‍. വാട്‌സാപ്പിന്റെ വലിയ വിപണിയാണ് ഇന്ത്യ. ആഗോള തലത്തില്‍ 150 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഏറെ നാളുകളായി ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും വാട്‌സാപ്പ് സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
ഇതിനെ തുടര്‍ന്ന്. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന പരമാവധി ചാറ്റുകളുടെ എണ്ണം അഞ്ചാക്കി കുറച്ചിരുന്നു. ഇന്ത്യയില്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ പിന്നീട് ആഗോള തലത്തില്‍ കൊണ്ടുവരികയും ചെയ്തു. കൂടാതെ ഫോര്‍വേഡ് ലേബല്‍, സസ്പീഷ്യസ് ലിങ്കുപോലുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു.

Read this also

നീരവ് മോഡിക്കെതിരായ നടപടികള്‍ ബ്രിട്ടന്‍ നിര്‍ത്തിവച്ചു