ആക്റ്റിവിസ്റ്റുകള്‍ പോകേണ്ടതു ശബരിമലക്കല്ല;ലൈംഗികാതിക്രമവും, ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ നേരിടുന്നിടത്തേക്ക് , തസ്ലിമ

Web Desk
Posted on November 17, 2018, 2:31 pm

ന്യൂഡല്‍ഹി: ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ ശബരിമലചവിട്ടാന്‍ തിരക്കുകൂട്ടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് എഴുത്തുകാരി തസ്‌ലിമ നസ്‌റിൻ.

സ്ത്രീകളുടെ ഉന്നമനം ആഗ്രഹിക്കുന്നവരാണ്  ആക്റ്റിവിസ്റ്റുകള്‍. അവർക്ക്  പ്രവര്‍ത്തിക്കാന്‍ നിരവധി മേഖലകള്‍ ഉണ്ടെന്ന് തസ്ലിമ പറഞ്ഞു . ലൈംഗികാതിക്രമവും, ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ ഏറ്റവും കൂടുതൽ ; നേരിടുന്ന ഇന്ത്യൻ ഗ്രാമങ്ങളിലേയ്ക്കാണ് ആക്റ്റിവിസ്റ്റുകള്‍ പോവേണ്ടതെന്നും ഏഴുത്തുകാരി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ജോലിയെടുക്കാനുള്ള സ്വാതന്ത്ര്യമോ ജോലിക്ക് തുല്യ വേതനമോ, വിദ്യാഭ്യാസമോ ഒന്നും സ്ത്രീകള്‍ക്ക് ലഭ്യമല്ലാത്ത ഗ്രാമങ്ങളുണ്ട് ഇപ്പോഴും ഇന്ത്യയിലെന്നും തസ്‌ലിമ നസ്‌റിൻ ചൂണ്ടിക്കാട്ടി.