കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ വീണ്ടും രാജി. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും, യുഡിഎഫിനുമുണ്ടായ കനത്ത തോല്‍വിക്ക് കാരണം ഗ്രൂപ്പുപോരും, പരസ്പരം കാലുവാരലുമാണെന്നു ആരോപിച്ചാണ് നേതാക്കളും, പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നത്. തെരഞ്ഞെടുപ്പിനുശേഷമുളള പാര്‍ട്ടിയുടെ ഡിസിസി മുതല്‍ താഴേക്കുള്ള യോഗങ്ങളിലാണ് രാജി സമര്‍പ്പണങ്ങള്‍ നടക്കുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അണികളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിലെ അടൂര്‍ മണ്ഡലത്തിലെ ഏറത്ത് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജെ ശൈലേന്ദ്രനാഥ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. ബ്ലോക്ക് കമ്മിറ്റി യോഗത്തിനെത്തി രാജിക്കത്ത് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന് നൽകിയ ശേഷം യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.കെപിസിസി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ, ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, മുന്‍ മന്ത്രി പന്തളം സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് രാജിക്കത്ത് നൽകിയത്. നേതാക്കളെക്കൊണ്ട് നിറഞ്ഞതും അണികളെക്കൊണ്ട് ശോഷിച്ചതുമായ പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്ന് ശൈലേന്ദ്രനാഥ് പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസിനെ സ്നേഹിച്ച് പ്രവർത്തിക്കുന്നവർക്ക് യാതൊരുവിധ സംരക്ഷണവും നൽകാൻ കഴിയാത്ത പ്രസ്ഥാനമായി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസിൽനിന്നും രാജിവെയ്ക്കുന്നതായി രാജിക്കത്തിൽ പറഞ്ഞു.പരസ്പരം ഐക്യം ഇല്ലാത്തതും സംഘടനാ പ്രവർത്തനത്തിലെ ഏകോപനമില്ലായ്മയും ഗ്രൂപ്പ് തർക്കവും കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിച്ചെന്ന് ശൈലേന്ദ്രനാഥ് പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജാതിയും മതവും നോക്കി സ്ഥാനാർഥികളെ തീരുമാനിക്കുകയും സ്ഥാനാർഥികളായി മത്സരിച്ച സാധാരണപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും കൈയിൽ നിന്നും ഡിസിസി നേതൃത്വം പണം വാങ്ങുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളിൽ നിന്നും 5000 രൂപ വീതവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ നിന്നും 10,000 രൂപാ വീതവും വാങ്ങിയാണ് ചിഹ്നം അനുവദിച്ചത്.കോടിയിലേറെ രൂപയാണ് ഇതിലൂടെ ഡിസിസി നേതൃത്വത്തിന്റെ കൈയിൽ എത്തിയത്. എന്നിട്ടും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വിജയത്തിന് ഒരു രൂപ പോലും ഡിസിസി നേതൃത്വം ചെലവഴിച്ചില്ല. കോൺഗ്രസ് സ്ഥാനാർഥികൾ പണം നൽകിയാണ് സ്ഥാനാർഥികൾക്കൊപ്പം വീട് കയറാൻ പോയത്.ഇതേ അവസ്ഥയുണ്ടായ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായിരുന്ന സുധാക്കുറുപ്പ് കോൺഗ്രസിൽ നിന്നും രാജിവെയ്ക്കേണ്ടി വന്നു. ഈ അവസ്ഥ തന്നെയാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കുള്ളത്. ഈ വികാരമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ രാജിവെച്ച് പോകുന്നതെന്ന് ശൈലേന്ദ്രനാഥ് യോഗത്തില്‍ പറഞ്ഞു. വിവിധ പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി , ചെയര്മാന് തെരഞെടുപ്പുകളില്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചര്‍ച്ചയായിരിക്കുന്നു.
english summary :Activists leave Pathanamtha
you may also like this video