മലയാളികളുടെ പ്രിയ നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹകാര്യം എലീനയാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത മാസം നടക്കും.
ഇൻസ്റ്റഗ്രാമിൽ എലീന പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇരുവരുടെയും പ്രണയം ആരാധകരറിഞ്ഞത്. ബാലു ഇതിനോടകം നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് ചിത്രമായ ചാന്തുപൊട്ടിലൂടെയാണ് ബാലു അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. വിജയ് സൂപ്പറും പൗർണമിയിലും ബാലുവും എലീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേൾഡിൽ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
English summary: Actor balu vargeese getting married
‘you may also like this video’