Web Desk

February 21, 2020, 4:40 pm

നടൻ ചെമ്പൻ വിനോദ്‌ വീണ്ടും വിവാഹിതനാകുന്നു, വധു ആരെന്ന് മനസിലായോ?

Janayugom Online

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ മറിയം തോമസ് ആണ് വധു. മറിയം സൈക്കോളജിസ്റ്റ് ആണ്. കൂടാതെ സൂമ്പ ട്രൈനർ കൂടിയാണ് ഇവർ. ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. വിവാഹമോചന ശേഷം മകൻ ആദ്യ ഭാര്യ സുനിതയ്ക്കൊപ്പം അമേരിക്കയിലാണ്.

ചുരുങ്ങിയ കഥാപാത്രങ്ങളിൽക്കൂടി തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐ.എഫ്.എഫ്‍.ഐയിൽ മികച്ച നടനുള്ള പുരസ്‍കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു. ഫഹദ് നായനനായെത്തിയ ട്രാൻസാണ് ചെമ്പൻ വിനോദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വിവാഹം രജിസ്റ്റർ ചെയ്തെങ്കിലും അടുത്തമാസമാണ് വിവാഹമെന്നാണ് താരം പറയുന്നത്. എന്നാൽ എവിടെ വെച്ചാണ് വിവാഹം എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

Eng­lish Sum­ma­ry: Actor chem­ban vin­od get­ting married

You may also like this video