കാതൽ മന്നൻ ചിമ്പു ഒരു സ്വകാര്യ ചാനലിന് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതുവരെ തന്റെ ഹൃദയസഖിയെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രണയിക്കുന്ന ചെറുപ്പക്കാർക്ക് മാതൃകയാവാനാണ് താരത്തിന് ഇഷ്ടം. പ്രണയം നല്ല രീതിയിൽ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കൽ മറുപടിയുണ്ട്. രണ്ട് പ്രണയ പരാജയങ്ങൾ തന്ന പാഠമാണത്. ഇന്റസ്ട്രിയിലെ മുൻനിര നായികമാരുമായിട്ടായിരുന്നു ചിമ്പുവിന്റെ പ്രണയങ്ങൾ. ആ പ്രണയ പരാജയം തന്ന നിരാശയിൽ നിന്ന് താൻ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീർക്കുകയായിരുന്നുവത്രെ.
മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തിൽ നിന്ന് നമ്മെ രക്ഷപ്പെടുത്താൻ കഴിയില്ല. അതിന് നമ്മൾ തന്നെ വിചാരിക്കണം. സങ്കടങ്ങൾ ആരും കാണാതെ കരഞ്ഞു തീർക്കുന്നത് തന്നെയാണ് നല്ലത്. ഞാൻ ചെയ്തതും അതാണ്. ആ വേദനയിൽ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു- ചിമ്പു പറഞ്ഞു.
ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ചിമ്പുവിന്റെയും നയൻതാരയുടെയും പ്രണയം മൊട്ടിട്ട് വിരിഞ്ഞത്. ആ ബന്ധത്തിന്റെ ചില ഫോട്ടോകൾ പുറത്ത് വന്നതോടെയാണ് ആരാധകർ വാർത്ത അറിഞ്ഞത്. ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകൾ പുറത്ത് വന്നതിനു പിന്നാലെ ഇരുവരും ബ്രേക്ക് അപ്പ് ആയി എന്നും കേട്ടു. വാല് എന്ന സിനിമയിൽ അഭിനയിപ്പിക്കുമ്പോഴാണ് ചിമ്പുവും ഹൻസികയും അടുത്തത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങൾ ഔദ്യോഗികമായി തന്നെ അറിയിച്ചു. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനെയും പോലെ ജീവിക്കാനാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞെങ്കിലും അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിയുമ്ബോഴേക്കും ഇരുവരും വേർപിരിഞ്ഞു.
English summary: actor chimbhu comment about x girl friends \
you may also like this video