നടന്‍ ദേവന്റെ ഭാര്യ അന്തരിച്ചു

Web Desk
Posted on July 13, 2019, 8:41 am

തൃശൂര്‍: നടന്‍ ദേവന്റെ ഭാര്യയും ആദ്യകാല സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) നിര്യാതയായി. ന്യുമോണിയയെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ തൃശൂര്‍ മൈലിപ്പാടത്തുള്ള വീട്ടിലെത്തിക്കും.

സംസ്‌കാരം പകല്‍ രണ്ടിന് വടൂക്കര ശ്മശാനത്തില്‍. മകള്‍: ലക്ഷ്മി. മരുമകന്‍. സുനില്‍ (അമേരിക്ക)