Web Desk

കൊച്ചി

February 25, 2021, 11:20 am

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം തുടരും

Janayugom Online

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളി. സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. നടൻ ദിലീപിന്റെ പ്രേരണയിലും ആസൂത്രണത്തിലുമാണ് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് കേസിലെ പ്രധാന ആരോപണം.

മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ ബി ഗണേഷ് കുമാർ എംഎ‍ൽഎയുടെ ഓഫീസ് സെക്രട്ടറിയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് ഗണേശിന്റെ സെക്രട്ടറി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്.

 

ENGLISH SUMMARY:actor dileep case lat­est upadte 25–2‑2021
You may also like this video