Web Desk

January 06, 2020, 1:36 pm

ഒടുവിൽ അതും സംഭവിച്ചു, കാര്യങ്ങൾ കൈ വിട്ടു പോവുകയാണോ? ദിലീപിന്റെ ഭാവി ഇനി എങ്ങനെ?

Janayugom Online

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കോടതി കുറ്റം ചുമത്തി. ദിലീപടക്കം 12 പ്രതികൾക്കെതിരെയാണ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. ദിലീപ് ഈ കേസിൽ എട്ടാം പ്രതിയാണ്, കേസിൽ വിചാരണ 28 ന് തുടങ്ങും കോടതിയിൽ നേരിട്ട് ഹാജരായ ദിലീപ് കുറ്റം നിഷേധിച്ചു. ദിലീപ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ അകാരമിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2012 ൽ എറണാകുളം എം ജി റോഡിലുള്ള നക്ഷത്രഹോട്ടലിൽ ഇത് സംബന്ധിച്ച ഗൂഢാലോചന നടന്നു.

ഇതിനുശേഷം തൃശൂരിലെ സി നിമാ സെറ്റിലും നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിക്കുകയും  ദൃശ്യങ്ങൾ പകർത്തിയെന്ന്  കുറ്റപത്രം പറയുന്നു. ഇക്കാര്യത്തിൽ ദിലീപിന്റെ നിർദേശപ്രകാരമാണ് മറ്റ്  പ്രതികൾ പ്രവർത്തിച്ചത്. കേസിലെ സാക്ഷി വിസ്താരത്തിന്റെ ഷെഡ്യൂൾ സാക്ഷികളുടെ അഭിപ്രായം നേടിയശേഷം തീരുമാനിക്കും. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന, കേസിൽ കുറ്റപത്രം വായിച്ചു കേട്ട ശേഷം കോടതി വിചാരണ തുടരാൻ തീരുമാനിച്ചു കഴിഞ്ഞതോടെ ദീർഘനാളായിഇഴഞ്ഞുനീങ്ങിയ നടപടികൾ  തുടരുമെന്നാണ്  കരുതുന്നത്.

അതെ സമയം തന്നെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്ന ദിലീപിന്റെ ആവശ്യം വിചാരണ കോടതി തള്ളിയ സാഹചര്യത്തിൽ ദിലീപ് മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ദിലീപ് പറയുന്നത്. എന്നാൽ കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല. പ്രഥമ ദൃഷ്ടിയാൽ ദിലീപിനെതിരെ തെളിവുണ്ടെന്നാണ് ജഡ്ജി പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല. മേൽ കോടതിയും അപ്പീൽ തല്ലിയാൽ വിചാരണ കോടതി നടപടികൾ പൂർത്തിയാകും വരെ ദിലീപിന് കാത്തിരിക്കേണ്ടി വരും.

you may also like this video;