Web Desk

കൊച്ചി

December 05, 2020, 11:34 am

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വീണ്ടും സുപ്രീം കോടതിയില്‍

Janayugom Online

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി. ഇടക്കാല ഉത്തരവിന് മുന്‍പ് തന്റെ ഭാഗം കോടതി കേള്‍ക്കാന്‍ തയ്യാറാകണമെന്ന് കാണിച്ചാണ് ദിലീപ് തടസ ഹര്‍ജി ഫല്‍ ചെയ്തത്. വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ എതിര്‍ത്താണ് നിലവില്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വസ്തുതകള്‍ പൂര്‍ണമായും പരിശോധിക്കാതെയാണ് വിചാരണ കോടതി മാറ്റാന്‍ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. നിലവില്‍ വിചരണ കോടതി മാറ്റണമെന്ന് ആവിശ്യപ്പെട്ടിട്ടുള്ള നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റുന്നതുമായി ബന്ധപ്പെട്ട ആവിശ്യത്തില്‍ പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതിയുടെ നടപടി.

ENGLISH SUMMARY:Actor Dileep is back in the Supreme Court in the case of attack­ing the actress
You may also like this video