June 4, 2023 Sunday

Related news

May 30, 2023
May 28, 2023
May 26, 2023
May 24, 2023
May 22, 2023
May 20, 2023
May 17, 2023
May 11, 2023
May 8, 2023
May 6, 2023

നടന്‍ ഇന്നസെന്റ് ആശുപത്രിയിൽ

Janayugom Webdesk
കൊച്ചി
March 16, 2023 1:12 pm

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തിന്റെ അവസ്ഥ മോശമായത്. അതേസമയം മരുന്നുകളോട് പ്രതികരിക്കുന്നതായാണ് റിപ്പോർട്ടുകൾ. അർബുദത്തെ പോരാടി തോൽപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാൻസർ നാളുകളിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 

Eng­lish Summary;Actor Inno­cent in hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.