9 September 2024, Monday
KSFE Galaxy Chits Banner 2

Related news

April 29, 2024
March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024

നടൻ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു

Janayugom Webdesk
October 16, 2022 4:06 pm

മിർസാപൂർ വെബ്സീരീസിലൂടെ ശ്രദ്ധനേടിയ നടൻ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു. നടൻ സഞ്ജയ് മിശ്രയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

ജിതു ഭായ്, നിങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ… നിങ്ങൾ ലോകത്തിന് പുറത്താണ്, പക്ഷേ എപ്പോഴും എന്റെ മനസിലും ഹൃദയത്തിലും ഉണ്ടാകും ഓം ശാന്തി- സഞ്ജയ് മിശ്ര ഒരു പഴയ വിഡിയോക്കൊപ്പം കുറിച്ചു.മിർസാപൂർ വെബ്സീരീസിലൂടെ ജിതേന്ദ്ര ശാസ്ത്രി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീരീസിൽ ഉസ്മാൻ എന്ന കഥപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം പൂർത്തിയാക്കിയ നടൻ നാടകത്തിൽ സജീവമായിരുന്നു. 2019 ൽ അർജുൻ കപൂറിന്റെ ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. ’ബ്ലാക്ക് ഫ്രൈഡേ’, ‘രാജ്‌മ ചവല്‍’, ‘അശോക’, ‘ലജ്ജ’, ‘ദൗര്‍’, ‘ചാരാസ്‌’ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

Eng­lish Sum­ma­ry: Actor Jiten­dra Shas­tri passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.