Web Desk

March 09, 2021, 1:31 pm

മത്സര രംഗത്തേക്ക് ഇല്ല; തനിക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെന്ന് നടന്‍ മമ്മൂട്ടി

Janayugom Online

തനിക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെന്നും പക്ഷേ മത്സര രംഗത്തേക്ക് ഇല്ലെന്നും വ്യക്തമാക്കി നടന്‍ മമ്മൂട്ടി. ആരും തന്നോട് ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രീസ്റ്റിന്റെ റിലീസ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മമ്മൂട്ടിയും മഞ്ജു വാര്യരും മുഖ്യവേഷത്തിലെത്തുന്ന പ്രീസ്റ്റ് വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി.പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 വരെയാക്കിയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.നേരത്തേ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയായിരുന്നു അനുമതിയുണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകിയത്. അതിനാൽ പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കുകയെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ല.
eng­lish sum­ma­ry; Actor Mam­moot­ty says he has a def­i­nite polit­i­cal stance
you may also like this video;