നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി.തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു.ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു വിവാഹ ചടങ്ങുകൾ.തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തിന് കരുതി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠൻ നേരത്തെ അറിയിച്ചിരുന്നു.വിവാഹ ചെലവിനായി കരുതിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് മാതൃകാപരമെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ഇരുവർക്കും മന്ത്രി വിവാഹ മംഗളാശംസകൾ നേർന്നു. എം സ്വരാജ് എംഎൽഎ ഈ തുക ഏറ്റുവാങ്ങും.കമ്മട്ടിപ്പാടത്തിലെ ബാലനിലൂടെയാണ് മണികണ്ഠൻ ആചാരി പ്രേക്ഷകർക്ക് സുപരിചിതനായത്.അതേസമയം,അഞ്ജലിയെ ചെറുപ്പം മുതൽ കണ്ടിട്ടുണ്ടെന്നും തനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ് അവരുടേതെന്നും മണികണ്ഠൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു ബികോം ബിരുദധാരിണിയാണ് അഞ്ജലി.കൂടാതെ കല്യാണ ആലോചന വന്ന വഴിയും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.
‘പൊക്കമൊക്കെ കറക്ടാണല്ലോ..എന്നാൽ പിന്നെ ആലോചിച്ചാലോ’ എന്നായിരുന്നു മണികണ്ഠന്റെ ചോദ്യം.‘ആലോചിച്ചോളൂ’ എന്ന് അഞ്ജലിയുടെ പച്ചക്കൊടി കിട്ടിയതോടെ മുന്നോട്ട്.തുടക്കത്തിൽ വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു.പ്രായവ്യത്യാസം ആയിരുന്നു എതിർപ്പിന് കാരണം.‘എന്നേക്കാൾ ഒൻപതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ,ഞാൻ സിനിമാക്കാരനും!,പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു’ മണികണ്ഠൻ പറഞ്ഞു.വിവാഹം ലളിതമായ ചടങ്ങോടെ നടന്നെങ്കിലും സഹതാരങ്ങളും ആരാധകരും ആശംസകളുമായി രംഗത്തുവന്നു.
ENGLISH SUMMARY: Actor Manikandan Achary got married
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.