നിയുക്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് നടൻ മോഹൻലാൽ. 21 വയസിൽ തലസ്ഥാന നഗരത്തിൻ്റെ സാരഥ്യം ഏറ്റെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആര്യയ്ക്ക് എല്ലാ ആശംസകളും നേർന്നു.
നമ്മുക്കെല്ലാം ഇഷ്ടമുള്ള നഗരമാണ് തിരുവനന്തപുരം അതിനെ കൂടുതൽ മനോഹരമാക്കി മാറ്റാനുള്ള സന്ദർഭമാണിത് — ആര്യയെ അനുമോദിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ എല്ലാ പിന്തുണയും ആശംസകളും നൽകുന്നതായും അടുത്ത വട്ടം തിരുവനന്തപുരത്ത് വരുമ്പോൾ നേരിൽ കാണാമെന്നും ലാൽ ആര്യയ്ക്ക് ഉറപ്പ് നൽകി.
വീടെവിടെ എന്നു ചോദിക്കുന്നവരോട് മുടവൻ മുഗളിലെ മോഹൻ ലാലിൻ്റെ വീടിനോട് ചേർന്നാണ് തൻ്റെ വീടെന്നാണ് അടയാളമായി പറയാറെന്ന് ആര്യ മോഹൻലാലിനോട് പറഞ്ഞു. നേരത്തെ മുടവൻമുഗളിലെ വീട്ടിലുണ്ടായിരുന്ന അമ്മ ഇപ്പോൾ തനിക്കൊപ്പം തേവരയിലെ വീട്ടിലായതിനാലാണ് തിരുവനന്തപുരത്തേക്കുള്ള തൻ്റെ വരവ് കുറഞ്ഞതെന്ന് സംഭാഷണത്തിനിടെ ലാലും പറഞ്ഞു. കൊച്ചിയിലാണ് താമസമെങ്കിലും ആര്യ രാജേന്ദ്രൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മുടവൻമുഗൾ വാർഡിലെ വോട്ടർ കൂടിയാണ് മോഹൻലാൽ.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.