വിനയന്‍റെ പടത്തില്‍ അഭിനയിക്കാന്‍ മുകേഷ് സമ്മതിച്ചില്ല: ഷമ്മി തിലകന്‍

Web Desk

കൊച്ചി

Posted on October 16, 2018, 9:00 am

സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി ഷമ്മി തിലകന്‍. വിനയന്‍റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അതു തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണ്. സിനിമയില്‍ തന്‍റെ ഭാവി മങ്ങുമെന്ന് അദ്ദേഹത്തിന്‍റെ ഭീഷണി ഭയന്നിട്ടാണു പിന്മാറിയത്.

വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും അമ്മ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ തന്നത്. എന്നാല്‍, കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി പറഞ്ഞു.

അതിനു ശേഷം ഒന്നു രണ്ടു ഷൂട്ടിങ് സെറ്റുകളില്‍ ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നെന്നും ഷമ്മി വ്യക്തമാക്കി.