വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന നടൻ നകുൽ തമ്പി ഗുരുതരാവസ്ഥയിൽ തുടരുന്നു. നകുലിന് സഹായാഭ്യർത്ഥനയുമെത്തിയിരിക്കുകയാണ് അഹാന കൃഷ്ണയും സാനിയ ഇയ്യപ്പനുമടക്കമുള്ള താരങ്ങൾ. കഴിഞ്ഞ ജനുവരി അഞ്ചിനാണ് നകുൽ അപകടത്തിൽ പെട്ടത്. കൊടൈക്കനാലിന് സമീപം കാമക്കാപട്ടിക്കടുത്താണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് രണ്ട് കാറുകളിൽ കൊടൈക്കനാലിൽ എത്തിയ ഇവർ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വത്തലഗുണ്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച നകുലിനെ വിദഗ്ധ ചികിത്സയ്ക്കായി മധുര വേലമ്മാൾ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും താരം ഐസിയുവിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. റിയാലിറ്റി നൃത്തപരിപാടിയിലൂടെ പ്രശസ്തനായ നകുൽ പതിനെട്ടാം പടിയിൽ വേഷമിട്ടതോടെ ഏറെ ശ്രദ്ധേയനാവുകയായിരുന്നു
ആശുപത്രിച്ചെലവുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ നകുലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യമാണ്. അതിനായി പ്രത്യേക ധനസമാഹരണഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ക്രൌഡ് ഫണ്ടിങ് സൈറ്റായ ‘കേട്ടോ’ വഴി നകുലിന്റെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളായ അഹാന കൃഷ്ണകുമാര്‍, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ക്കൊപ്പം പതിനെട്ടാം പടിയിൽ നകുലിനൊപ്പം അഭിനയിച്ച അശ്വിൻ മേനോനും സഹായാഭ്യർത്ഥനയുമായി ഫെയ്സ്ബുക്കിൽ വന്നിരുന്നു.
https://www.facebook.com/gokulashokthampi/posts/10221383768694838
ഒരു മാസമായി ഐസിയുവില്‍ തുടരുന്ന നകുലിന്റെ അവസ്ഥ അതീവ ഗുരുതരമാണ്. ബോധം വന്നിട്ടില്ല. ആശുപത്രിച്ചെലവുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ നകുലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യമാണെന്നും ഇവർ പറയുന്നു. ആശുപത്രിയില്‍ മൂന്ന് ആഴ്ച്ച പിന്നിടുമ്പോള്‍ ഇനിയും പണം വേണ്ടി വരുമെന്നും അതിനായാണ് ഫണ്ട് രൂപീകരിച്ചിരിക്കുന്നതെന്നും സുഹൃത്ത് അശ്വിന് മേനോന് പറയുന്നു. 12 ലക്ഷം രൂപ കൂടി ഇനി ആവശ്യമായുണ്ട്. പണം സമാഹരിക്കാന്‍ സാധിച്ചാല്‍ നകുലിനെ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനാകുമെന്നും താരങ്ങൾ വ്യക്തമാക്കുന്നു. സഹോദരൻ ഗോകുലും സഹായാഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നു.
English Summary: Actor nakul thampi continues critical condition in madhura hospital
You may also like
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.