
നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ കർണനായെത്തി പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് പങ്കജ് ധീർ. അർബുദബാധിതനായി ചികിൽസയിലായിരിക്കെയായിരുന്നു മരണം. മുംബൈയിലെ സാന്താക്രൂസിലുള്ള പവൻ ഹംസ് ശ്മശാനത്തിൽ സംസ്കാരിച്ചു.
തൊണ്ണൂറുകളിൽ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. രണ്ടാംവരവ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഹോദരൻ സത്‌ലജ് ധീറിനൊപ്പം മുംബൈയിൽ വിസേജ് സ്റ്റുഡിയോസ് എന്ന സ്റ്റുഡിയോ നടത്തിയിരുന്നു. അഭിനയ് ആക്ടിങ് അക്കാഡമി എന്ന അഭിനയ പരിശീലന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.