Web Desk

June 11, 2020, 10:48 am

ആടുജീവിതത്തിലെ ആ വലിയ കടമ്പ കടന്നു, ഇനി നഷ്ട്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കണം- പുതിയ ചില തീരുമാനങ്ങള്‍ പങ്കുവെച്ച് പ്രിഥ്വിരാജ്

Janayugom Online

ജോര്‍ദാനിലെ ആടുജീവിതം ഷൂട്ടിംങും ലോക്ഡൗണും ക്വാറന്റൈനുമെല്ലാം പൂര്‍ത്തിയാക്കി നാട്ടിലെത്തിയതിലെ സന്തോഷവും പങ്കിട്ട പ്രിഥ്വിരാജ് ഇനി പഴയതൊക്കെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. താരത്തിന്‍റെ സിനിമാ ജീവിതത്തിലെ ഓരോ വിജയത്തിനു പിന്നിലും താന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് താരം കാണിക്കുന്ന ആത്മാര്‍ത്ഥത തന്നെയാണ്.

View this post on Instagram

Lift, Burn, Build. 🔥

A post shared by Prithvi­raj Suku­maran (@therealprithvi) on

ബ്ലസി സംവിധാനം ചെയ്യുന്ന എഴുത്തുകാരന്‍ ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്ന സിനിമയ്ക്കു വേണ്ടി നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താരം ശരീരഭാരം കുറച്ച് എല്ലുംതോലുമുള്ള പട്ടിണിക്കോലമായത് വലിയ വാര്‍ത്തയായിരുന്നു.

ഒരു കഥാപാത്രത്തിനു വേണ്ടി രാപ്പകലില്ലാത്ത പരിശ്രമത്തിലൂടെ വര്‍ക്ക് ഔട്ട് നടത്തി തന്നെയാണ് താരം ഇങ്ങനെയൊരു മേക്ക്ഓവര്‍ നടത്തിയത്. ജോര്‍ദാനിലെ ഷൂട്ടിംങ് പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ പ്രിഥ്വിരാജ് ഇനി തന്റെ ആ പഴയ നഷ്പ്പെടപ്പെട്ട ശരീരം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.

ഇപ്പോള്‍ ജിമ്മില്‍ വര്‍ക്ക്ഓട്ട് നടത്തുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലിഫ്റ്റ്, ബേണ്‍, ബില്‍ഡ് എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച ജിമ്മിലെ ചിത്രത്തിന് നിരവധി താരങ്ങളാണ് കമന്റുമായി എത്തിയിരിക്കുന്നത്. ക്വാരന്റൈന്‍ കഴിഞ്ഞ സമയത്തും താരം തന്റെ ചിത്രം പങ്കുവെച്ചിരുന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Eng­lish Sum­ma­ry: Actor prithvi­raj share his new work­out photo

You may also like this video